പുന്നത്തൂര്‍ കോട്ടയിലേക്ക്


തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുന്നത്തൂര്‍ കോട്ടയില്‍ എത്താം. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികള്‍ക്ക് സുപരിചിതമായിരിക്കും. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.

രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് അഞ്ച് രൂപയും കുട്ടികള്‍ക്ക് ഒരു രൂപയും പ്രവേശ ഫീസ് അടയ്ക്കണം. ഫോട്ടോ എടുക്കാന്‍ 25 രൂപയും വീഡിയോയ്ക്ക് 1000 രൂപയുമാണ് ഫീസ്.




ആനക്കാര്യം കേള്‍ക്കാന്‍ ആളുകള്‍ക്ക് എപ്പോഴും കൊതിയാണ്. ആനയോളം കൗതുകങ്ങളുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുക എന്നത് ആവേശഭരിതമായ ഒരു കാര്യം തന്നെയല്ലേ? ആനക്കഥകള്‍ കേട്ട് ആനകളെ കാണാന്‍ നമുക്ക് ഒരു യാത്ര പോകാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന പ്രേമികള്‍ ഏത് ജില്ലയിലാണോ ഉള്ളത്, യാത്ര അവിടേയ്ക്ക് തന്നെയാവാം.

തൃശൂര്‍

തൃശൂര്‍ ജില്ലയുടെ ഏത് കോണില്‍ ചെന്നാലും കാണാവുന്ന കാഴ്ചയാണ് ഗജവീരന്‍മാരുടെ കൂറ്റന്‍ ഫ്‌ലക്‌സുകള്‍. സിനിമാ താരങ്ങളേക്കാള്‍ താരത്തിളക്കമാണ് തൃശൂര്‍ക്കാര്‍ക്ക് ആനകള്‍. ആനകളില്ലാതെ തൃശൂര്‍ക്കാര്‍ക്ക് ഒരു ആഘോഷവുമില്ല.





'ആന'യാകുമ്പോള്‍


നുഷ്യരുമായി നന്നായി ഇണങ്ങിക്കഴിയുന്ന പ്രകൃതമാണ് ആനയ്ക്ക്. മനുഷ്യനും ആനയും തമ്മില്‍ അഭേദ്യബന്ധങ്ങള്‍ ഉണ്ട്. ആനകളുടെ കഴുത്ത് ചെറുതാണ്. തലക്ക് ഭാരംകുറവാണ്. ആനയുടെ മൂക്ക് കൈയ്യിലാണ്. അതാണ് ആനയുടെ തുമ്പിക്കൈ. ഒരേ സമയം മൂക്കായും കൈയ്യായും പ്രവര്‍ത്തിക്കുന്നു. എത്ര ചെറിയ വസ്തുക്കളും (മുട്ടുസൂചി വരെ) തുമ്പികൈകൊണ്ട് ആനയ്ക്ക് എടുക്കാനാവും. വളരെ വലിയ ചെവിയാണ്. ചെറിയ കണ്ണ് വശങ്ങളിലാണ്. പലപ്പോഴും ചെവി കണ്ണിന്റെ കാഴ്ചയെ മറക്കുന്നത് കാരണം പിന്‍കാഴ്ച ആനക്ക് സാധ്യമല്ല. ആനയുടെ വൃഷണം മസ്തകത്തിലാണ്. വളരെ നേര്‍ത്ത തൊലിയാണ് ആനക്കുള്ളത്. അതുകൊണ്ടുതന്നെ എത്ര ചെറിയ അടിയും അതിന് താങ്ങാവുന്നതില്‍ അപ്പുറമാണ്. ത്വക്കിന് കറുപ്പുനിറമായതിനാല്‍ ചൂട് ധാരാളം വലിച്ചെടുക്കും. ആനയുടെ ശരീരത്തില്‍ വിയര്‍പ്പു ഗ്രന്ധികള്‍ ഇല്ല. പലപ്പോഴും വായിലൂടെയാണ് ആന വിയര്‍പ്പ് പുറത്തുവിടുന്നത്. കൈകാലുകളില്‍ വിരലുകളില്ല, പക്ഷേ നഖങ്ങള്‍ ഉണ്ട്. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് വാലുകളില്‍ രോമങ്ങള്‍ കുറവായിരിക്കും. തികച്ചും കാട്ടിലെ പരിതസ്ഥിതിക്ക് ഇണങ്ങുന്ന ശരീരപ്രകൃതമാണ് ആനയുടെത്. അതുകൊണ്ട് തന്നെ നാട്ടിലെ ചൂട് അവയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

ആന -ഒരു പ്രൊഫൈല്‍

കരയിലെ ഏറ്റവും വലിയ മൃഗമാണ് ആന. ഏതൊരു ജീവിയേയുംപോലെ അതിനും വേദനകളും സഹനവും വിഷാദവും സങ്കടവുമൊക്കെയുണ്ട്. മനുഷ്യരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ക്ഷൂദ്രര്‍ എന്നിങ്ങനെ തരംതിരിക്കുന്നത് പോലെ ആനയിലും ഇതേ വര്‍ഗ്ഗീകരണമുണ്ട്. അതില്‍ ബ്രാഹ്മണര്‍ ശാന്തരായിരിക്കും. ക്ഷത്രിയരാവട്ടെ അവരുടെ സ്വഭാവം കാണിക്കുകയും ചെയ്യും.
കാട്ടില്‍ ജീവിക്കുന്ന മൃഗമാണ് ആന. അതിനെ മെരുക്കി നാട്ടിലേക്ക് കൊണ്ടുവന്ന് എത്ര പരിശീലനം നല്‍കിയാലും കാട്ടിലെ സ്വഭാവം അത് പുറത്തുകാണിക്കും. പക്ഷേ വിശേഷബുദ്ധി ഇല്ലാത്തതുകാരണം (പ്രായമായ ഒരാനക്ക് പത്തുവയസുകാരനായ മനുഷ്യന്റെ ബുദ്ധിയുണ്ടത്രെ) അതിന് തന്റെ ശക്തി അറിയില്ല. ആ ഒരു കാരണം കൊണ്ടാണ് മനുഷ്യര്‍ക്ക് ആനയെ നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നത്.
ഒരിക്കല്‍ ഒരു തള്ളയാന തന്റെ ചാപ്പിള്ളയ്ക്ക് മൂന്ന് ദിവസം കൂട്ടുനിന്നു. കുട്ടിയെ പൊക്കിയെടുക്കാന്‍ ശ്രമിച്ച ശേഷം അത് ചാപ്പിള്ളയുടെ അരികില്‍ തന്നെ നിന്നു. ദു:ഖ വിവശനായി തന്റെ മുഖഭാവത്തില്‍ അത് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി തലയും ചെവിയും താഴ്ത്തി മുഖം താഴേക്ക് കോട്ടി വളരെയധികം നിശബ്ദനായി തന്റെ ചലനങ്ങള്‍ മന്ദഗതിയിലാക്കിക്കൊണ്ട് നിന്നു.
ചന്ദ്രശേഖരന്‍ എന്ന ആന നേരത്തെ എടുത്തിട്ടുള്ള കാലുകള്‍ നാട്ടാന്‍ പരിശീലിപ്പിച്ചിട്ടുള്ളതായിരുന്നു. ഒരിക്കല്‍ ഒരു കുഴിയുടെ അടുത്ത് കല്‍ നാട്ടാന്‍ വന്നപ്പോള്‍ അത് നാട്ടാതെ നിന്നു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് കാല്‍ നാട്ടിയില്ല. പിന്നീടുള്ള പരിശോധനയില്‍ ആ കുഴിയില്‍ ഒരു നായ കിടന്നുറങ്ങുന്നത് കണ്ടു. നായയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ആന ആ കുഴുയില്‍ കാല്‍നാട്ടി.
ഇത്തരം സ്വഭാവങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നത് ആനകളും മനുഷ്യരെപോലെയാണ് എന്നതാണ്. അവയ്ക്കും സങ്കടങ്ങളും വേദനകളും ഉണ്ട്. വിശേഷബുദ്ധിയില്ലങ്കിലും ബുദ്ധിയുണ്ട് സ്വാഭാവികമായും ആനയെ ഉപദ്രവിക്കുമ്പോള്‍ അവ പ്രതികരിക്കുന്നു.
വാര്‍ത്ത പറയുന്ന ചിത്രങ്ങള്‍
നമ്മളും നമ്മളും തമ്മില്‍

അക്ഷരങ്ങള്‍ ജ്വലിക്കട്ടെ

വാക്കുകള്‍ ജ്വാലയാവട്ടെ
അക്ഷരങ്ങള്‍ കത്തി കരിയട്ടെ
അതില്‍ നിന്നു ചാരം വാരി
നമുക്ക് തേച്ചു വെളുപ്പിക്കാം.